---
title: "ഇടുക്കിയിൽ മകന്റെ മർദ്ദനത്തിൽ അച്ഛന് പരിക്ക്"
english_title: "Father injured in attack by son in Idukki"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308650/Father injured in attack by son in Idukki"
published_at: "2025-08-15T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689eccc763a25_1000293357.png"
keywords: []
---

# ഇടുക്കിയിൽ മകന്റെ മർദ്ദനത്തിൽ അച്ഛന് പരിക്ക്

> **Lead Summary:** ഇടുക്കി : ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയിൽ മകന്റെ മർദ്ദനത്തിൽ അച്ഛന് പരിക്ക്.

## Article Content

ഇടുക്കി : ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയിൽ മകന്റെ മർദ്ദനത്തിൽ അച്ഛന് പരിക്ക്.

വെട്ടികുളം വീട്ടിൽ മധുവിനാണ് ഗുരുതരമായി പരിക്കേറ്റത്. മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മധുവിനെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ കലഹമാണ് മർദ്ദനത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാദേശിക നിഗമനം.

മദ്യപിച്ചെത്തിയ സുധീഷ് സ്വന്തം മാതാവിനെ അകാരണമായി മർദ്ദിച്ചു. പിതാവ് അത് ചോദ്യം ചെയ്‌തതാണ് ക്രൂരമായ മർദ്ദനത്തിലേക്ക് നയിച്ചത്. ചോരവാർന്ന് വഴിയിൽക്കിടന്ന മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ആദ്യം രാജാക്കാടുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിക്ക് ഗുരുതരമെന്ന് കണ്ടതോടെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308650/Father injured in attack by son in Idukki)